തിരുവനന്തപുരം : മർദനമേറ്റ പ്രമേനൻ്റെ മകളുടേയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കാട്ടാക്കട പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് . മകളുടെ മുന്നിൽ വച്ച് അച്ഛനെ ക്രൂരമായി മർദിച്ചതിൽ കെ എസ് ആർ ടി സി ജീവനക്കാരായ അഞ്ച് പേരെയാണ് പോലീസ് പ്രതി ചേർത്തിട്ടുള്ളത്.
കൺസഷൻ ആവശ്യങ്ങൾക്ക് കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ എത്തിയ പ്രമ നനേയും മകളേയും ഇന്നലെയാണ് ഡിപ്പോയിലെ ജീവനക്കാർ മർദിച്ചത്. മകളുടെ മുന്നിൽ വച്ച് പ്രമേ നനെ കെഎസ്ആർടി സി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെയാണ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സംഭവത്തിൽ എഫ്.ഐ.ആർ ഇട്ടത്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പാണ് ചേർത്തിട്ടുള്ളത്. പെൺകുട്ടിയുടെ ചികിത്സാ രേഖകളും പോലീസ് ശേഖരിച്ചിരുന്നു.
അതേ സമയം പ്രമേ നനെ മർദ്ദിച്ചതിൽ കൂട്ടത്തിലുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരനെതിരെയുള്ള നടപടി കെഎസ്ആർടിസി ഒഴിവാക്കി .സംഭവത്തിൽ അന്വേഷണം നടത്തിയ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം, മെക്കാനിക്കിനെ തിരിച്ചറിഞ്ഞില്ല എന്നാണ് നൽകുന്ന വിശദീകരണം. എന്നാൽ കാട്ടാക്കട ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി സസ്പെൻഡ് ചെയ്തിരുന്നു .