കോട്ടയം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭൂനികുതി പിൻവലിക്കണമെന്നും ജനങ്ങളെ ഉപദ്രവിക്കുന്ന ഗവൺമെന്റ് ആണ് സംസ്ഥാനത്ത് ഉള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഈ ബഡ്ജറ്റിൽ കോട്ടയം നിയോജകമണ്ഡലത്തിന് യാതൊരുവിധ ഫണ്ടും തന്നില്ലെന്നും അത് കോട്ടയത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. നികുതികൾ വർധിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.
കോട്ടയം നിയോജക മണ്ഡലം തല ഉദ്ഘാടനം നാട്ടകം വില്ലേജ് ഓഫീസ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ , എസ്.രാജീവ്, ചിങ്ങവനം മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വേഴക്കാടൻ, മുൻസിപ്പൽ കൗൺസിലർമാരായ ഷീന ബിനു, സൂസൻ സേവ്യർ, ധന്യ ഗിരീഷ്, ലിസ്സി മണിമല, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഷാ കൊച്ചുമോൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജമ്മ ചന്ദ്രശേഖരൻ, ബ്ലോക്ക് സെക്രട്ടറിമാരായ ലതാ മുരളി, അനിൽ പാലാപറമ്പൻ , സാജൻ .പി.ജോർജ് , ജിതിൻ നാട്ടകം, കെ.കെ. പ്രസാദ് , സരിൻ ചാക്കോ പീറ്റർ, അബു താഹിർ, പി.വി.ശിവരാമൻ നായർ, പൊന്നപ്പൻ മൂലവട്ടം, എം.എൻ. ബിജു, ജോസഫ് എണ്ണക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.