സ്കൂട്ടറിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; യുവതിയുടെ ചെറുത്തുനില്‍പില്‍ പ്രതി റോഡിലേക്ക് വീണു; ‘കൈകാര്യം’ ചെയ്ത് നാട്ടുകാര്‍

തിരുവനന്തപുരം: സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍(42) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ചെങ്കോട്ടുകോണത്താണ് സംഭവം.

Advertisements

റോഡിലൂടെ നടന്നുപോവുകയായിരുന്ന പോത്തന്‍കോട് സ്വദേശിനിയുടെ മാല പൊട്ടിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. യുവതിയുടെ ചെറുത്തുനില്‍പില്‍ ഇയാളും വാഹനവും റോഡിലേക്ക് വീണു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ മര്‍ദ്ദിച്ചു. പിന്നാലെ പ്രതിയെ പൊലീസിലേല്‍പിച്ചു. റോഡിലേക്ക് വീണ യുവതിക്കും പരിക്കുണ്ട്. പ്രതി മോഷ്ടിച്ച സ്‌കൂട്ടറിലാണ് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

Hot Topics

Related Articles