തിരുവാർപ്പ് : ഗ്രാമ പഞ്ചായത്തിലെ 2023ലെ കേരളോത്സവം ആരംഭിച്ചു. ചലച്ചിത്ര-സീരിയൽ താരം ഗായത്രി വർഷ കേരളോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് അജയൻ കെ മേനോൻ അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തും വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ ആർ അജയ് ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി ടി രാജേഷ് , ക്ഷേമകാര്യ സമിതി ചെയർമാൻ ഷീനാ മോൾ പി എസ്സ് ,സെക്രട്ടറി രാജശ്രീ എന്നിവർ സംസാരിച്ചു . ഉത്ഘാടനത്തിന് മുന്നോടിയായി തിരുവാർപ്പ് പഞ്ചായത്ത് പരിസരത്തു നിന്ന് സാംസ്കാരിക റാലി നടത്തി. കേരളോത്സവത്തോടനുബന്ധിച്ച കലാമത്സരങ്ങൾ നടന്നു. കായിക മത്സരങ്ങൾ ഇന്ന് ചെങ്ങളം കുന്നുംപുറം ഗ്രൗണ്ടിൽ നടക്കും