കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതിമാരുടെ സംസ്‌കാരം ഞായറാഴ്ച നടക്കും. തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാർ, ഡോ. മീര എന്നിവരെയാണ് കഴിഞ്ഞ 22 ന് വീടിനുള്ളിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഏപ്രിൽ 27 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ എട്ടു മുതൽ 10 വരെ തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ ഇരുവരുടെയും ഭൗതിക ദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 10.30 മുതൽ വീട്ടിൽ പൊതുദർശനം. തുടർന്നാണ് സംസ്‌കാരം നടക്കുക.
Advertisements