തുഷാർ ഗാന്ധിക്ക് എതിരായ സംഘപരിവാർ ആക്രമണം അപലപനീയം: എ വൈ സി ( എസ്)

കോട്ടയം : മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയ്ക്ക് എതിരെ സംഘപരിവാർ നടത്തിയ അതിക്രമം അപലപനീയമാണെന്ന് എൻ വൈ സി ( എസ്) ജില്ലാ പ്രസിഡൻ്റ് പി. എസ് ദീപു പറഞ്ഞു. മഹാത്മാഗാന്ധിയുടെ വൈക്കം സന്ദർശനത്തിൻ്റെ നൂറാം വാർഷികം അടക്കമുള്ള പരിപാടികൾക്കായി എത്തിയപ്പോഴാണ് ഇദ്ദേഹത്തിന് നേർക്ക് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന് നേരെ ഉണ്ടായ പ്രതിഷേധം ഒറ്റപ്പെട്ട സംഭവം അല്ല. കേരളത്തിലെ ഇരുണ്ട കാലഘട്ടതിന്റെ ബാക്കി പത്രമാണ്.ഇത് ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. .സംഘപരിവാർ നടപ്പാക്കി വരുന്ന വർഗിയ വിഭജന നയം ഭാരതം എന്ന ആശയത്തിന് തന്നെ വെല്ലുവിളിയാണ്.അഭിപ്രായ സ്വാതന്ത്ര്യം ഉള്ള സമൂഹത്തെ കയീക ബലം കൊണ്ട് നേരിടാം എന്ന് കരുതുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി ആണെന്നും അദ്ദേഹം പറഞ്ഞു

Advertisements

Hot Topics

Related Articles