പൂരം പെരുമഴയിൽ മുങ്ങി : കോട്ടയം നഗരത്തിൽ കനത്ത മഴ : മഴ തണുപ്പിച്ച് പൂരാവേശം

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പൂരത്തിന്റെ അവസാനവട്ട ചടങ്ങുകൾ മഴയിൽ മുങ്ങി. വെള്ളിയാഴ്ച വൈകിട്ട് പെയ്ത മഴയിലാണ് പൂരാവേശം തണുത്തത്. 22 കൊമ്പന്മാർ അണിനിരന്ന പൂരം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് രസം കൊല്ലിയായി മഴയെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടുകൂടിയാണ് തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കം ആയത്. രാവിലെ മുതൽ തന്നെ ചെറുപൂരങ്ങൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് കൊമ്പന്മാർ ഓരോന്നായി ഇരുഭാഗത്തുമായി നിരന്നു. കിഴക്കൻ ചേരുവാരത്ത് പാമ്പാടി രാജനും, പടിഞ്ഞാറുഭാഗത്ത് തിരുനക്കര മഹാദേവന്റെ തിടമ്പേറ്റി തൃക്കടവൂർ ശിവരാജുവും നിരന്നു. ഇതിനുശേഷം ആൽത്തറമേളവും കുടമാറ്റവും അടക്കമുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു. കുടമാറ്റത്തിൻ്റെ ചടങ്ങുകൾ പൂർത്തിയാണിയ ശേഷമാണ് മഴ എത്തിയത്.

Advertisements

Hot Topics

Related Articles