തിരുവല്ല ബൈപ്പാസിൽ സ്കൂട്ടറിൽ ലോറിയിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം : സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി : മരിച്ചത് കോന്നി സ്വദേശിയായ പാസ്റ്ററുടെ ഭാര്യ

തിരുവല്ലയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

തിരുവല്ല : ബൈപ്പാസിൽ ലോറി തട്ടി റോഡിൽ വീണ വയോധിക അതേ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. കോന്നി മങ്ങാരം പൊന്തനാം കുഴിയിൽ, സുവിശേഷകൻ മത്തായിയുടെ ഭാര്യ മേഴ്സി മത്തായി (65) ആണ് മരിച്ചത്. ഭർത്താവ് മത്തായിക്കൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന ഇവരുടെ വാഹനത്തിൽ ഇതേ വശത്ത് നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മത്തായിക്കും പരിക്കേറ്റിട്ടുണ്ട്.

Advertisements

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല ചിലങ്ക ഇംഗ്ഷനും പ്രൈവറ്റ് ബസ് സ്റ്റാൻഡിനും ഇടയിലുള്ള റോഡിലായിരുന്നു സംഭവം. ടി.എം.എം ആശുപത്രിയിൽ നിന്നും കോന്നിയിലേയ്ക്ക് പോകുകയായിരുന്നു ഇരുവരും. ഈ സമയം ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടുകയായിരുന്നു. ഇതേ തുടർന്ന് റോഡിൽ വീണ മേഴ്സിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മത്തായിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മേഴ്സിയുടെ മൃതദേഹം ടി എം എം ആശുപത്രി മോർച്ചറിയിൽ. മത്തായിയെയും പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. റൂബി, ജോൺ, ജേക്കബ്, ജെയിംസ് എന്നിവർ മക്കളാണ്.

Hot Topics

Related Articles