തിരുവല്ല : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി മരിച്ചു. മുണ്ടിയപ്പള്ളി വറവുങ്കൽ വീട്ടിൽ റെജി സെബാസ്റ്റ്യൻ (48) ആണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിയ്ക്കുമ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ റെജി കുഴഞ്ഞു വീഴുകയായിരുന്നു.
Advertisements
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദ്ദേഹം സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്.
ഭാര്യ ഷെമി റെജി.
ശ്രേയ, ഷാരുൺ എന്നിവർ മക്കൾ.