തിരുവാർപ്പ്: 2022-23 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് വികസന സെമിനാർ നടത്തി.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ മേനോൻ അദ്ധ്യക്ഷനായിരുന്നു.കാർഷിക, ചെറുകിട വ്യവസായ, ആരോഗ്യ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. വൈസ് പ്രസിഡൻ്റ് രശ്മി പ്രസാദ് സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.റ്റി.രാജേഷ് നന്ദിയും പറഞ്ഞു.
Advertisements