പനച്ചിക്കാട് : തെങ്ങുകൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി വ്യത്യസ്ത പദ്ധതി നടപ്പിലാക്കി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ തുക വകയിരുത്തി ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്.
തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിലെത്തി കുഴിയെടുത്ത് സൗജന്യമായി തെങ്ങിൻ തൈ നട്ട് നൽകുന്ന പദ്ധതിയിൽ ഗുണഭോക്താവിന് ആകെ ചിലവായത് തെങ്ങിൻ തൈയുടെ വിലയുടെ നാലിലൊന്ന് മാത്രമാണ്. 5 വർഷം കൊണ്ട് കായ്ക്കുന്ന ‘ പച്ചക്കുള്ളൻ’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നയിനത്തിൽ പെട്ട 750 തൈകളാണ് സർക്കാർ അംഗീകൃത നേഴ്സറിയിൽ നിന്നും പഞ്ചായത്ത് വിതരണത്തിനായി എത്തിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തെങ്ങിൻ തൈകൾ വിതരണം ചെയ്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു നിർവ്വഹിച്ചു.
വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രിയാ മധു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡോ. ലിജി വിജയകുമാർ , എൻ കെ കേശവൻ , ഹൈസ്കൂൾ വാർഡ് കുടുംബശീ എഡിഎസ് പ്രസിഡന്റ് പി എം ഗീതാകുമാരി , തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ എൻ ഡി ശ്രീകുമാർ , വി ഇ ഓ സനുമകുമാരി റ്റി എസ് കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.