തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ അഞ്ചാമത് അഖിലഭാരത പാണ്ഡ‌വീയ മഹാവിഷ്‌ണു സത്രം മെയ് 10 മുതൽ 17 വരെ

കോട്ടയം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ കിഴക്കേടം ഹരിനാരായണൻ നമ്പൂതി രിയും, പറളി ശ്രീകാന്ത് ശർമയും സത്രാചാര്യന്മാരായുള്ള അഖിലഭാരത പാണ്ഡവീയമ ഹാവിഷ്ണു സത്രം മെയ് 10 മുതൽ 17 വരെ നടക്കും. മെയ് 4 വൈകിട്ട് 3.30ന് സത്രവേദി സമർപ്പണം.

Advertisements

മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണൻ ഭദ്രദീപം തെളിച്ച് ഉ ദ്ഘാടനം ചെയ്യും. മെയ് 10 വൈകുന്നേരം 4 30ന് പെരുന്ന തൃക്കണ്ണാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും സത്രശാലയിൽ പ്രതിഷ്ഠിക്കുന്നതിന് അഞ്ചു ക്ഷേത്രങ്ങളിൽ നിന്നുമുള്ള പഞ്ചദിവ്യദേശപ്രതിഷ്‌ഠാ വിഗ്രഹങ്ങൾ രഥഘോഷയാത്രയായി സത്രശാലയിലേക്ക് എഴുന്നള്ളും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെയ് 11ന് രാവിലെ 8ന് 3000-ൽപരം അമ്മമാർ പങ്കെടുക്കുന്ന മ ഹാനാരായണീയം നടക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതി രിപ്പാടിന്റെ സാന്നിധ്യത്തിൽ ചടങ്ങുകൾ ആരംഭിക്കും. ഉച്ചക്ക് 3. 30ന് സത്രമഹാസഭ.

നരസിംഹജയന്തി ദിനമായ അന്നേ ദിവസം രാവിലെ 6ന് മഹാനരസിംഹഹോമം നടക്കും 50 -ൽ പരം ബ്രാഹ്മണശ്രേഷ്‌ഠർ ഹോമത്തിൽ പങ്കെടുക്കും. വൈകിട്ട് 5ന് വലിയകാഴ്ച്‌ച ശ്രീബലി, മെയ് 12ന് രാവിലെ 9 മുതൽ സത്രവേദിയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി പ്രഭാഷണ പരമ്പരകൾക്ക് തുടക്കം കുറിക്കും.

തുടർന്ന് മൂർഖന്നുർ ശ്രീഹരി നമ്പൂതിരി, ഡോക്ടർ എം.ബി. നടേശൻ, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി. മെയ് 13ന് രാവിലെ 9ന് ഡോക്ടർ പി.വി. വിശ്വനാഥൻ നമ്പൂതിരി, തുടർന്ന് എ. ഗോപാലകൃഷ്ണ‌ൻ, ഒ.എ. സതീഷ്, സി.പ്രസാദ്.

മെയ് 14 രാവിലെ 9ന് ഡോക്ടർ കെ.എസ്. രാധാ കൃഷ്ണ‌ൻ, സ്വാമി ഉദിത് ചൈതന്യ, സ്വാമി വിവക്താനന്ദ സരസ്വതി, മഞ്ചല്ലൂർ സതീഷ്. മെയ് 15 രാവിലെ 9 ന് പ്രഫ. ടി ഗീത, വ്യാസൻ പി.എം മണ്ണാർക്കാട്, ഡോക്ടർ സരിത മഹേശ്വർ, കിഴക്കേടത്ത് മാധവൻ നമ്പൂതിരി, മെയ് 16 രാവിലെ 9ന് മഹാമണ്ഡലേശർ, സ്വാമി ആനന്ദവനം ഭാരതീയ മഹാരാജ്, തുടർന്ന് ഡോക്ടർ സി..ടി ഫ്രാൻസിസ്, ഡോക്ടർ., രാജു നാരായണസ്വാമി ഐഎഎസ്, ആർ പ്രസന്നകുമാർ 17ന് 9ന് പള്ളിക്കൽ ശ്രീഹരി, റാന്നി ഹരിശങ്കർ, ടി.ആർ, രാമനാഥൻ എന്നി പ്രമുഖർ പ്രഭാഷണങ്ങൾ നടത്തും.

എല്ലാ ദിവസവും വൈകിട്ട് 8 മുതൽ ക്ഷേത്രകലകൾ ഉണ്ടായിരിക്കുന്നതാണ്. 10,000 പേർക്ക് ഇരിക്കാവുന്ന സത്രശാലയാണ് ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ളത്. 17ന് വൈകിട്ട് 7ന് കൂടിപിരിയലോടു കൂടി സത്രം സമാപിക്കും.

Hot Topics

Related Articles