തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നല്‍കിയിരുന്നു. പൂരം അട്ടിമറിച്ചതില്‍ മറ്റൊരു അന്വേഷണം ഉണ്ടാകുമെന്ന്. അതേസമയം, പുതിയ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും എംആർ അജിത് കുമാർ എഡിജിപി സ്ഥാനത്ത് തുടരുമോ എന്നതാണ് പ്രധാനം.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുൻപ് അജിത് കുമാറിനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. അതേസമയം, പൂരം കലക്കിയ സംഭവത്തില്‍ തൃശൂർ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ, തൃശൂർ സ്വദേശി പി സുധാകരൻ എന്നിവരാണ് ഹർജി നല്‍കിയത്. തൃശൂർ പൂരത്തിന്റെ കാലങ്ങളായുള്ള ആചാരങ്ങള്‍ പൊലീസ് കമീഷണർ തടസപ്പെടുത്തിയെന്നും അധികാര പരിധി മറികടന്നുവെന്നുമാണ് ഹർജിയില്‍ പറയുന്നു.