തൃശ്ശൂർ: പാറമേക്കാവ് മേള പ്രമാണി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയ തീരുമാനം അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടന്മാരാര്
പൂരത്തിന്റെ വലിപ്പമാണ് തന്റേയും വലിപ്പം. പാറമേക്കാവിനൊപ്പം തന്നെ താന്‍ ഉണ്ടാകുമെന്നും പെരുവനം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ നടന്ന ദേവസ്വം ഭരണ സമിതി യോഗത്തിലാണ് പെരുവനത്തെ മാറ്റി കിഴക്കൂട്ട് അനിയൻ മാരാരെ മേള പ്രമാണിയാക്കി ദേവസ്വം നിശ്ചയിച്ചത്.
തൃശ്ശൂര്‍ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമുണ്ട്. പാറമേക്കാവ് ദേവസ്വവുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലമാണ് പ്രമാണി സ്ഥാനം നഷ്ടമായത് എന്ന് പറയുന്നത് ശരിയല്ല.
മകനെ കൊട്ടിച്ചതല്ല തന്നെ നീക്കാൻ കാരണം. കഴിഞ്ഞ വർഷം മകനെ മേളമുൻനിരയിൽ എത്തിച്ചത് ദേവസ്വം തന്നെയാണെന്നും പെരുവനം വ്യക്തമാക്കി.