തൃശൂർ : തൃശൂരില്‍ എല്ലാവര്‍ഷവും ഓണത്തിന് നടത്താറുള്ള പ്രശസ്തമായ പുലിക്കളി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കി. പുലിക്കളിക്കൊപ്പം കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്പ്പറേഷൻ യോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന കോര്പ്പറേഷൻ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് ആഘോഷങ്ങൾ വേണ്ടെന്ന് തീരുമാനിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 16, 17, 18 തീയതികളിലായിരുന്നു പുലിക്കളിയും കുമ്മാട്ടിക്കളിയും നടക്കേണ്ടിയിരുന്നത്. എന്നാല്‍, കേരളം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് വയനാട്ടിലുണ്ടായ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കാൻ കൂട്ടായ തീരുമാനം എടുക്കുകയായിരുന്നു. വര്‍ഷംതോറം നടക്കാറുള്ള പുലിക്കളി കാണാൻ വിവിധയിടങ്ങളില്‍ നിന്നായി പതിനായിരങ്ങളായിരുന്നു എത്താറുണ്ടായിരുന്നത്.