തൃശൂർ പൂരം : ട്രെയിനുകൾക്ക് അനുവദിച്ച താത്കാലിക സ്റ്റോപ്പിൽ ആശങ്ക”*

കൊച്ചി : തൃശൂർ പൂരത്തിനോട്‌ അനുബന്ധിച്ച് മെയ് 6, 7 തീയതികളിൽ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ 16305/06 ഇന്റർസിറ്റി, 16307/08 എക്സിക്യൂട്ടീവ്, 16301/02 വേണാട്, 16791/92 പാലരുവി എക്സ്പ്രസ്സ് ട്രെയിനുകൾക്ക് റെയിൽവേ താത്കാലിക സ്റ്റോപ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 16791 പാലരുവിയുടെ സ്റ്റോപ്പിന്റെ കാര്യത്തിലാണ് ഇപ്പോൾ ആശങ്കയുണ്ടായിരിക്കുന്നത്.

Advertisements

നോട്ടിഫിക്കേഷൻ പ്രകാരം മെയ്‌ 6 ന് പുറപ്പെടുന്ന പാലരുവിയ്ക്കാണ് പൂങ്കുന്നത്ത് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. മെയ്‌ 6 ചൊവ്വാഴ്ച രാത്രി പുറപ്പെടുന്ന പാലരുവി മെയ് 07 ന് രാവിലെയാണ് പൂങ്കുന്നം എത്തിച്ചേരുന്നത്. ഫലത്തിൽ പ്രധാന പൂരനാളിൽ പാലരുവിയ്‌ക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്‌ ഇല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നോട്ടിഫിക്കേഷനിൽ യാത്ര പുറപ്പെടുന്ന തിയതിയെ സൂചിപ്പിക്കുന്ന ജെ സി ഒ എന്ന് മാത്രം അടയാളപ്പെടുത്തിയിട്ടുള്ളു. ഇത് പ്രകാരം യാത്രക്കാർക്ക് പെട്ടന്ന് മനസ്സിലാകാനുള്ള സാധ്യതയും കുറവാണ്. തന്മൂലം തെക്കൻ ജില്ലകളിൽ നിന്നുള്ളവർക്ക് കനത്ത പ്രഹരമാണ് പൂരം ദിവസം റെയിൽവേ ഒരുക്കിയിരിക്കുന്നത്. പാലരുവിയുടെ അടുത്ത സ്റ്റോപ്പ്‌ ഒറ്റപ്പാലമാണ്.

പാലക്കാട് ഭാഗത്തേയ്ക്ക് പാലരുവിയ്ക്ക് മാത്രമാണ് റെയിൽവേ സ്റ്റോപ്പ്‌ പരിഗണിച്ചത്. അതാകട്ടെ യാത്രക്കാർക്ക് വേണ്ടവിധത്തിൽ പ്രയോജനപ്പെടുന്നില്ലന്ന പരാതിയും വ്യാപകമായി ഉയർന്നിരിക്കുകയാണ്. ട്രെയിൻ നിർത്തുമെന്ന പ്രതീക്ഷയിൽ വാതിൽപ്പടിയിലെത്തി നിൽക്കുന്നവർക്ക് സംഭവിക്കാവുന്ന അപകട സാധ്യതകളും തള്ളിക്കളയാനാവില്ല.. സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നവരുടെ കാര്യവും കഷ്ടത്തിലാകും.

മെയ് 5 ന് രാത്രി പുറപ്പെടുന്ന പാലരുവിയ്ക്ക് കൂടി പൂങ്കുന്നത്ത് സ്റ്റോപ്പ്‌ പരിഗണിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു. മെയ് 5 ന് പുറപ്പെടുന്ന പാലരുവിയാണ് മെയ് 6 ന് പൂരദിവസം രാവിലെ പൂങ്കുന്നമെത്തുക. സ്റ്റോപ്പുകൾ പരിഗണിച്ച മറ്റു ട്രെയിനുകൾ ആ ദിവസം തന്നെ പുറപ്പെടുന്നതായതിനാലാണ് ഈ പ്രശ്നമില്ലാത്തത്.യാത്രക്കാരുടെ സൗകര്യാർത്ഥം പ്രഖ്യാപിച്ച സ്റ്റോപ്പിൽ വലിയ അസൗകര്യമാണ് കാത്തിരിക്കുന്നതെന്ന് “ഫ്രണ്ട്‌സ് ഓൺ റെയിൽസ്” ആരോപിച്ചു.

Hot Topics

Related Articles