കോട്ടയം: ചരിത്രമുറങ്ങുന്ന വൈക്കത്തും ബേപ്പൂർ സുൽത്താന്റെ നാട്ടിലും തരംഗം സൃഷ്ടിച്ച് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം. പര്യടനത്തിന്റെ ഓരോ ദിനത്തിലും വർധിക്കുന്ന വിജയാരവത്തിലേക്ക് വൈക്കവും കൈകോർത്തു.
വൈക്കത്തപ്പന്റെ നാട്ടിൽ മലയാളത്തിന്റെ അനുഗ്രഹീത ഗായിക വൈക്കം വിജയലക്ഷ്മിയെ സന്ദർശിച്ചായിരുന്നു ദിന സമ്പർക്ക തുടക്കം. ഒരൊറ്റ ഗാനം കൊണ്ട് മലയാള മനസ്സ് കീഴടക്കിയ വിജയലക്ഷ്മിക്ക് വിഷുദിനാശംസകൾ നേർന്നാണ് മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം മണ്ഡലത്തിന്റെ തീര മേഖലകളിൽ നാടിൻറെ നീറുന്ന പ്രശ്നങ്ങളുടെ നേർചിത്രമാണ് സ്ഥലവാസികൾ തുഷാറിനു മുന്നിൽ നിരത്തിയത്. എല്ലാം തകർന്നു തരിപ്പണമായ തങ്ങൾക്ക് ജീവിതത്തിലേക്കു തിരിച്ചുവരാൻ ആശ്വാസമായ നടപടികളാണ് വേണ്ടതെന്ന് അവർ സ്ഥാനാർത്ഥിയോട് പറഞ്ഞു.സമൂഹത്തിലെ എല്ലാജനവിഭാഗങ്ങളെയും സ്വയം പര്യാപ്തമാക്കുന്ന പദ്ധതികളാണ് എൻഡിഎ സർക്കാർ നടപ്പാക്കുന്നതെന്ന് പദ്ധതികൾ വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് തലയോലപ്പറമ്പിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.സമൂഹത്തിൻറെ നാനാ മേഖലകളിൽവ്യക്തിമുദ്ര പതിപ്പിച്ചവരെ വസതിയിൽ എത്തി കണ്ടു അനുഗ്രഹം തേടി. വിഷു ആഘോഷ ദിനങ്ങൾ ആയതിനാൽ ശനി ഞായർ ദിവസങ്ങളിൽ പരസ്യപ്രചരണം ഉണ്ടാവില്ല. ഗൃഹസമ്പർക്ക പരിപാടികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കും.