ചങ്ങങ്കരി സെന്റ്. ജോസഫ് പള്ളിയില്‍ വി. യൗസേഫ് പിതാവിന്റെ മധ്യസ്ഥതിരുനാളിന് കൊടിയേറി

ആലപ്പുഴ :
എടത്വ ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയില്‍ വി. യൗസേഫ് പിതാവിന്റെ മധ്യസ്ഥതിരുനാളിന് കൊടിയേറി. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് കാരയ്ക്കാട്, ഫാ. സെബാസ്റ്റ്യന്‍ മനയത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തിരുനാള്‍ കണ്‍വീനര്‍ സേവ്യര്‍ നൂറ്റിയറുപതില്‍ ചിറ, കൈക്കാരന്മാരായ ജോസുകുട്ടി പടിഞ്ഞാറേവീട്, തോമസുകുട്ടി വെടിക്കാരന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് മരിച്ചവരുടെ ഓര്‍മ്മദിനം ആചരിക്കും. വൈകുന്നേരം നാലിന് റംശ, പരി. കുര്‍ബാന, ഒപ്പീസ് – ഫാ. തോമസ് വാഴപ്പറമ്പില്‍, വചന സന്ദേശം, ദിവ്യകാരുണ്യപ്രദക്ഷിണം – ഫാ. ഫ്രാന്‍സിസ് വടക്കേറ്റം. 13ന് (നാളെ) വൈകുന്നേരം നാലിന് റംശ. 4:30 ന് ആഘോഷമായ പരി. കുര്‍ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന – റവ. ഫാ. ജോസ് പുത്തന്‍ചിറ. തുടര്‍ന്ന് ജപമാല പ്രദക്ഷിണം – ഫാ. സേവ്യര്‍ വെട്ടിത്താനം. 14 ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9:30 ന് സപ്ര, 10 ന് ആഘോഷമായ റാസ – ഫാ. ജോബിന്‍ ആനക്കല്ലുങ്കല്‍, സന്ദേശം – ഫാ. തോമസ് ഈറ്റയ്ക്കകുന്നേല്‍, പ്രദക്ഷിണം – ഫാ. ജോസ് പുളിന്താനത്ത്, നേര്‍ച്ച സദ്യ, കൊടിയിറക്ക്.

Hot Topics

Related Articles