കോട്ടയം : രാജ്യത്തിന്റെ വികസന വളർച്ച തുടരാൻ മോദി സർക്കാർ മുന്നാമതും വരേണ്ടത് അനിവാര്യമെന്ന് കോട്ടയം മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. സമസ്ഥ മേഖലയിലും വികസനക്കുതിപ്പുള്ള രാജ്യമായി ഭാരതം മാറി. എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കലാ ജാഥ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു തുഷാർ. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.15 പേർ അടങ്ങുന്ന കൈകൊട്ടിക്കളി സംഘം നാടൻ പാട്ട് സംഘം 15 പേരടങ്ങുന്ന കളരിപ്പയറ്റ് സംഘം അനിൽ വരണം അവതരിപ്പിക്കുന്ന മിമിക്രി ഉൾപ്പെടുന്ന സംഘമാണ് കലാ ജാഥ സംഘടിപ്പിച്ചതു.
അടിസ്ഥാന സൗകര്യങ്ങളിൽ വൻ കുതിച്ചു ചാട്ടമാണ് രാജ്യത്തുണ്ടായത്. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി ഭാരതത്തെ ഉന്നതിയിൽ എത്തിച്ചു. സാധാരണക്കാരെ കുടി വികസനത്തിൽ എത്തിക്കുവാൻ കഴിഞ്ഞതാണ് മോദി സർക്കാരിന്റെ നേട്ടം. കോട്ടയവും വികസനത്തിന്റെ പാതയിലെത്താൻ മോദിയോടൊപ്പം നിൽക്കുന്ന ഒരു എംപി കോട്ടയത്ത് നിന്നും ഉണ്ടാകേണ്ടതുണ്ടെന്നും
തുഷാർ പറഞ്ഞു.