കർണാടകയിൽ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തി : മരണം ചത്ത പശുവിൽ വിഷം കലർത്തിയതിനെ തുടർന്ന് 

ബെംഗളൂരു: കർണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ വനമേഖലയില്‍ തള്ളക്കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയില്‍ കണ്ടെത്തി.സംസ്ഥാനത്ത് ഒറ്റദിവസം ഒറ്റ സ്ഥലത്ത് നടക്കുന്ന ഏറ്റവും വലിയ കടുവ മരണനിരക്കാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷബാധയെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങള്‍ക്ക് മുമ്ബ് കടുവ പശുവിനെ കൊന്നിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചത്ത പശുവില്‍ വിഷം കലർത്തിയെന്നാണ് കരുതുന്നത്. കടുവയും കുഞ്ഞുങ്ങളും അതിനെ ഭക്ഷിച്ചതിന് ശേഷമായിരിക്കാം ചത്തതെന്നും പറയുന്നു. മരണകാരണം സ്ഥിരീകരിക്കാൻ വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടം നടത്തും.

Advertisements

കടുവകളുടെ മരണത്തില്‍ സംസ്ഥാന വനം മന്ത്രി ഈശ്വർ ഖന്ദ്രെ പ്രതികരിച്ചു. സംഭവം അസ്വാഭാവികമാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം ആശ്യപ്പെട്ടു. എംഎം ഹില്‍സിലും പരിസര പ്രദേശങ്ങളിലും മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാണ്. വനം ജീവനക്കാരുടെ അശ്രദ്ധ, വൈദ്യുതാഘാതം, വിഷബാധ കാരണം മൂലമാണ് മരണം സംഭവിച്ചതെങ്കില്‍, ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് ഖന്ദ്രെ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധ്യപ്രദേശിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ വരയുള്ള വേട്ടക്കാരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക. സംസ്ഥാനത്തുടനീളമുള്ള കടുവകളുടെ ആവാസ വ്യവസ്ഥകള്‍ പ്രശ്നത്തിലാണെന്ന് സംരക്ഷകർ ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 906 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള എംഎം ഹില്‍സ് വന്യജീവി സങ്കേതത്തിന് കടുവ സംരക്ഷണ പദവി ലഭിക്കാൻ ഏറെക്കാലമായി കാത്തിരിക്കുകയാണ്.

Hot Topics

Related Articles