തിരുവല്ല : ടി കെ റോഡിലെ ഇരവിപേരൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുമ്പനാട് നെല്ലി മല മേലേ മലയിൽ വീട്ടിൽ ഷേർളി തോമസ് (48) ആണ് മരിച്ചത്. ഇരവിപേരൂർ ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് ഷേർളി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ എത്തിച്ചിട്ടുണ്ട്.
Advertisements