കണ്ണിന് ചുറ്റുമുള്ള ‘ഡാർക്ക് സർക്കിൾസ്’ മാറ്റാം, ഇതാ ചില വഴികൾ…

കൺതടങ്ങളിലെ കറുത്ത പാട് അഥവാ ‘ഡാർക്ക് സർക്കിൾസ്’ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടാതെ, കംമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാൻ കാരണമാകും.

Advertisements

കൺതടങ്ങളിലെ കറുത്ത പാട് മാറ്റാൻ പരീക്ഷിക്കാവുന്ന ചില വഴികൾ എന്തൊക്കെയാണെന്ന് നോക്കാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കും.

2) തക്കാളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കൺതടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും.

3) വെള്ളരിക്ക ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവർത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ ഇത് സഹായിക്കും.

4) ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും. ഇതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചുവച്ച ടീ ബാഗ് കൺതടത്തിൽ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കും.

5) കറ്റാർവാഴ ജെല്ലിൻറെ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം. കൺതടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാർവാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്.

6) ബദാംപരിപ്പ് പാലിൽ അരച്ചെടുത്ത് കൺതടങ്ങളിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് വ്യത്യാസം അറിയാൻ സഹായിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.