തിരുവല്ല : തിരുവല്ല നഗരസഭയുടെ ഭരണം യുഡിഎഫിന്. യുഡിഎഫ് സ്ഥാനാർഥി അനുജോർജ് തിരുവല്ല നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. 15 നെതിരെ 17 വോട്ടുകൾക്കാണ് അനു ജോർജിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിൻഡാ തോമസ് വഞ്ചിപ്പാല (മറിയാമ്മ മത്തായി) ത്തെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. അഞ്ചു ബിജെപി അംഗങ്ങളും , ഒരു എസ്ഡിപി അംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. ബി.ജെ.പി കൗൺസിലർ വിജയൻ തലവന കൗൺസിൽ ഹാളിൽ ഹാജരായില്ല. മുൻ ചെയർപേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് യു ഡി എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
39 കൗൺസിലിൽ 32 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 17 പേർ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ 15 പേർ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ലിന്റ ജേക്കബ് വഞ്ചിപ്പാലത്തിന് വോട്ട് ചെയ്തു. എൽഡിഎഫിന്റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾകൗൺസിൽ ഹാളിൽ എത്തി അനു ജോർജിനെ അഭിനന്ദിച്ചു.