കോട്ടയം: ഇത്തിത്താനത്തെ ഗജമേളയ്ക്ക് കൊഴുപ്പുകൂട്ടാൻ തൃക്കടവൂർ ശിവരാജു എത്തുന്നത് റെക്കോർഡ് തുകയുമായി. കോട്ടയം ജില്ലയിലെ റെക്കോർഡ് ഏക്കം നൽകി ശിവരാജുവിനെ ഇത്തിത്താനത്ത് എത്തിക്കുന്നത് ശ്രീമഹാദേവ യുവജന സമാജമാണ്. 5.21 ലക്ഷം രൂപ നൽകിയാണ് ശിവരാജുവിനെ ഇവിടെ എത്തിക്കുന്നത്. കോട്ടയം ജില്ലയിൽ ഒരു ആനയ്ക്കു വേണ്ടി ചിലവഴിക്കുന്ന റെക്കോർഡ് ഏക്കത്തുകയാണ് ഇത്. ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ഇത്തിത്താനം ഗജമേളയ്ക്കാണ് ശിവരാജു ഇക്കുറി എത്തുന്നത്.
Advertisements