കോട്ടയം: കേരളാ കോൺഗ്രസ് എം നേതാവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജോളി മടുക്കക്കുഴിയെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും വഴിയിൽ ഇറങ്ങാൻ സമ്മതിക്കില്ലെന്നും ഭീഷണി പെടുത്തുന്ന പ്രസംഗം നടത്തുകയും സ്ത്രിവിരുദ്ധ പരാമർശം നടത്തുകയും ചെയ്യിത കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി റ്റോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ എതിരാളികളെ പച്ച തെറി വിളിച്ചു കോൺഗ്രസ് സംസ്കാരത്തിന് പോലും നിലവിലെ ഡിസിസി പ്രസിഡണ്ട് അപമാനം ഉണ്ടാക്കുകയാണ്. കോൺഗ്രസിന്റെ ഭീഷണിയെ അതേ നാണയത്തിൽ പ്രതികരിക്കാൻ കോട്ടയത്ത് കേരള കോൺഗ്രസിന് കഴിവുണ്ട് എന്നത് മറക്കരുത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുതൽ കോട്ടയം ജില്ലയിൽ കോൺഗ്രസിന് അടിപതറുകയാണ്. അടുത്തടുത്തായി നടന്ന രണ്ട് തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ കേരള കോൺഗ്രസ് പിടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഭീഷണിയെങ്കിൽ കയ്യിൽ വച്ചാൽ മതിയെന്ന് ടോബി ഓർമ്മിപ്പിച്ചു.