ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശിയായ നഴ്സ് അഞ്ജുവിൻ്റെയും മക്കളുടെയും മൃതദേഹങ്ങൾ നാളെ കൊണ്ടുവരും

കോട്ടയം: ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശി മലയാളി നഴ്സ് അഞ്ജുവിൻ്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

Advertisements

നാളെ രാവിലെ 8.30നു മൃതദേഹങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ത്തിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഉപദേശകസമിതി അംഗവുമായ മനോജ് മാത്യുവിനെയാണ് അഞ്ജുവിന്റെ കുടുംബം ‘നെക്സ്റ്റ് ഓഫ് കിൻ’ ഏറ്റവും അടുത്ത ബന്ധു ആയി ചുമതലപ്പെടുത്തിയത്. ഇദ്ദേഹം മൃതദേഹങ്ങളെ അനുഗമിക്കും.

നാളെ രാവിലെ 11ന് ഇത്തിപ്പുഴയിലെ വീട്ടിൽ അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്കാരം ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ നടക്കും.

ബ്രിട്ടനിലെ കെറ്ററി ങ്ങിൽ ഡിസംബർ 15നു രാത്രിയാണ് അഞ്ജുവിനെയും മക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലപാലിൽ സാജുവിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.