കോട്ടയം: പഴമയും പാരമ്പര്യവും ഒത്തു ചേർന്ന ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുള്ള കോട്ടയം താഴത്തങ്ങാടിയിലെ മുസ്ലീം ജമാ അത്തിൽ സന്ദർശനം നടത്തി കോട്ടയത്തിന്റെ സ്വന്തം ടോണിച്ചായൻ. നോമ്പ് മാസത്തിന്റെ പുണ്യം നുകർന്നാണ് ടോണിച്ചായൻ താഴത്തങ്ങാടി പള്ളിയിൽ എത്തിയത്. അടുത്ത ദിവസം കോട്ടയം താഴത്തങ്ങാടി മുസ്ലിം ജമാഅത്തിന്റെ നോമ്പ് തുറയുടെ ഭാഗമായുള്ള ചടങ്ങുകളിൽ പങ്കെടുക്കുമെന്നും, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുമെന്നും നേരത്തെ തന്നെ ടോണിച്ചായൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടോണിച്ചായൻ താഴത്തങ്ങാടി മുസ്ലിം ജമാഅത്തിൽ എത്തിയത്.
ഇവിടെ എത്തിയ ടോണിച്ചായനെ ചീഫ് ഇമാം അബൂശമ്മാസ് മുഹമ്മദാലി മൗലവിയും ജമാ അത്ത് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന്, പള്ളിയുടെ പൗരാണിക പാരമ്പര്യവും കൊത്തു പണികളും, നിർമ്മാണ രീതികളും ടോണിച്ചായനോട് പള്ളി ഭാരവാഹികളും ഇമാമും ചേർന്നു വിശദീകരിച്ചു. തുടർന്നു, പള്ളിയിൽ നോമ്പുകാലത്ത് സ്വീകരിക്കുന്ന ചിട്ടകളും വിശ്വാസികളുടെ ശീലങ്ങളും അടക്കം ടോണിച്ചായൻ വിശദമായി കേട്ടു. അരമണിക്കൂറോളം പള്ളിയിൽ ചിലവഴിച്ച ശേഷമാണ് ടോണിച്ചായൻ മടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവം സ്പോൺ ചെയ്യതിനു പിന്നാലെ കേരളത്തിലെ തന്ന ഏറ്റവും പുരാതനമായ പള്ളിയുടെ ഇഫ്താർ വിരുന്ന് കൂടി അച്ചായൻസ് ഗോൾഡാണ് സ്പോൺസർ ചെയ്യുന്നത്. കേരളത്തിന്റെ മതമൈത്രി മാതൃകയാക്കുന്ന പ്രവർത്തനങ്ങൾ തന്നെയാണ് ടോണിച്ചായൻ ഇപ്പോൾ ചെയ്യുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.