ടോണിച്ചായൻ വീണ്ടും കാരുണ്യത്തിന്റെ കൈ നീട്ടുന്നു; നന്മയുടെ പൊൻതാലിവെളിച്ചം ഇക്കുറിയും എത്തുക പത്ത് നിർന്ധന കുടുംബങ്ങളിലേയ്ക്ക്; രണ്ടാം തവണയും സേവനത്തിന്റെ സമൂഹ വിവാഹവുമായി അച്ചായൻസ് ഗോൾഡിന്റെ കാരുണ്യം കണ്ണ് തുറക്കുന്നു

കോട്ടയം: കോട്ടയത്ത് നന്മയുടെ നിറകുടമായി നിറഞ്ഞു നിൽക്കുന്ന അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ വീണ്ടും കരുണയുടെ കൈ നീട്ടുന്നു. കാരുണ്യത്തിന്റെ നിറകുടമായി ടോണിച്ചായൻ നന്മയുടെ പൊൻതാലി വെളിച്ചം ഇക്കുറി നീട്ടുന്നത് പത്ത് കുടുംബത്തിലേയ്ക്ക് കൂടിയാണ്. അച്ചായൻസ് ജുവലറിയുടെ നേതൃത്വത്തിലുള്ള രണ്ടാം സമൂഹ വിവാഹത്തിലേയ്ക്കാണ് കോട്ടയം വീണ്ടും കണ്ണ് തുറക്കുന്നത്. കഴിഞ്ഞ തവണയും സമാന രീതിയിൽ നവദമ്പതിമാരെ കാരുണ്യത്തോടെ ടോണിച്ചായൻ വിവാഹ ജീവിതത്തിലേയ്ക്കു വഴി പിടിച്ചു നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇക്കുറിയും വിവാഹം നടത്തുന്നത്.

Advertisements

2024 ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത് നിർദ്ധനരായ പത്ത് യുവതീ യുവാക്കൾക്ക് അച്ചായൻസ് ഗോൾഡിന്റെ രണ്ടാമത് സമൂഹ വിവാഹത്തിലൂടെ മംഗല്യഭാഗ്യം; താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും അച്ചായൻസ് ഗോൾഡിന്റെ സ്‌നേഹസ്പർശം പദ്ധതിയിലൂടെ നല്കുന്നതാണ് : കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടുക 9847200864, 7907629069


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിർദ്ധനരും നിരാലംബരുമായ പത്ത് യുവതീ യുവാക്കൾക്കാണ് സമൂഹ വിവാഹത്തിലൂടെ അച്ചായൻസ് ഗോൾഡ് മംഗല്യഭാഗ്യമൊരുക്കുന്നത്. ഇത് അച്ചായൻ ഗോൾഡിന്റെ രണ്ടാമത് സമൂഹവിവാഹമാണ്. 2023ഡിസംബർ 10ന് തിരുതക്കര മൈതാനത്ത് നടന്ന സമൂഹ വിവാഹത്തിലൂടെ 10 വധൂവരന്മാർ ഒന്നായിരുന്നു. 2024 ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത് മന്ത്രിമാരും , എംപിമാരും , എംഎൽഎമാരും , സിനിമാ സീരിയൽ താരങ്ങളും സാംസ്‌കാരിക നായകരുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ വധുവരന്മാർ ഒന്നാകും. ഒപ്പം കഴിഞ്ഞവർഷം വിവാഹിതരായവർക്ക് ആദരവും നൽകും. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും അച്ചായൻസ് ഗോൾഡിന്റെ സ്‌നേഹസ്പർശം പദ്ധതിയിലൂടെ നല്കുന്നതാണ്. മാതാപിതാക്കളില്ലാത്തതോ, രോഗബാധിതരോ ആയവരുടെ പെൺമക്കൾക്കാണ് മംഗല്യഭാഗ്യമൊരുക്കുന്നത്. നിങ്ങളുടെ നാട്ടിലോ,അറിവിലോ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം നടക്കാത്ത സാധുക്കളായ പെൺകുട്ടികളുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9847200864. 7907629069

Hot Topics

Related Articles