വെള്ളൂർ : കേരള നേറ്റീവ് ബോള്‍ ഫെഡറേഷനും, വെള്ളൂര്‍ നേറ്റീവ് ബോള്‍ ഫ്രണ്ട്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന 2-മത് അഖില കേരള നാടന്‍ പന്തുകളി ടൂർണമെന്റിന് തുടക്കമായി. വെള്ളൂര്‍ പിടിഎം ഗവണ്മെന്റ് എച്ച്. എസ്. എസ് സ്കൂള്‍ മൈതാനിയിലാണ് മത്സരം നടക്കുന്നത്. 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ മത്സരപരമ്പരയിലെ വിജയിയെ കാത്തിരിയ്ക്കുന്നത് കേരള കായിക ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ ലോകകപ്പ് മാത്യകയിലുള്ള ട്രോഫിയും 50000 രൂപ ക്യാഷ് പ്രൈസുമാണ്. വെള്ളൂര്‍ അണ്ണാടിവയല്‍ ഞാറക്കല്‍ വീട്ടില്‍ ശ്രീ സണ്ണി ഞാറയ്ക്കലിന്റെ ഓര്‍മ്മയ്ക്കായുള്ള ഈ ട്രോഫിയും ക്യാഷ്പ്രൈസും സ്പോണ്സര് ചെയ്യുന്നത് മകന് ശ്രീ ഗീവര്‍ഗീസ് ഞാറയ്ക്കലാണ്. വിന്നേഴ്സിന് നല്കുന്ന വ്യക്തിഗത ട്രോഫികള്‍ സ്പോണ്സര് ചെയ്യുന്നത് ജോയല്‍ വെള്ളൂര്‍.
കൂടാതെ റണ്ണേഴ്സപ്പാകുന്ന ടീമിനെ കാത്തിരിക്കുന്നത് അമയന്നൂർ വലിയവീട്ടിൽ ശ്രീമതി വത്സല കരുണകാരനും മക്കളായ റോഷൻ കരുണാകരൻ, റോബിൻ കരുണാകരൻ എന്നിവർ നൽകുന്ന വി. എൻ കരുണാകരൻ മെമ്മോറിയൽ ട്രോഫിയും, വെള്ളൂർ അങ്ങാടിവയൽ പണ്ടാരപ്പറമ്പിൽ വീട്ടിൽ അനീഷ് സോമരാജ് നൽകുന്ന 25000/രൂപയുടെ ക്യാഷ് പ്രൈസുമാണ്.
റണ്ണേഴ്സുപ്പാകുന്ന ടീമിനുള്ള വ്യക്തിഗത ട്രോഫികൾ സ്പോൺസർ ചെയുന്നത് പ്രേജിൻ ജനാർദ്ദനൻ ചിറക്കുഴി. മൂന്നാം സ്ഥാനക്കാരെ കാത്തിരിയ്ക്കുന്നത് ജിഹാന് പായിപ്രയുടെ ഓര്‍മ്മയ്ക്കായുള്ള ട്രോഫിയും 5000രൂപയും
ട്രോഫിയും ക്യാഷ്പ്രൈസും സ്പോണ്സര് ചെയ്യുന്നത് ജിഹാന്റെ പിതാവ് മജു വര്‍ഗീസ് പായിപ്രയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
32 ടീമുകള്‍ മാറ്റുരച്ച ആവേശകരമായ മത്സരത്തിന്റെ ആദ്യ ക്വാർട്ടർ ഫൈനൽ നാളെ നടക്കുന്നതാണ്. മത്സരത്തിൽ പുതുപ്പള്ളി ടീം ചമ്പക്കര ടീമിനെ നേരിടും. ഞായറാഴ്ച വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം വെള്ളൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. കോട്ടയം ഡി.ഈ.ഒ ശ്രീ പ്രദീപ് പി.ആർ കളിക്കാരെ പരിചയപ്പെടുന്നു. അഞ്ചേരി മീനടം, ഇസ്രാസെവെൻസ് കുമാരനല്ലൂർ, മീനടം അരീപറമ്പ്, കൊല്ലാട് ബോയ്സ് എന്നിവരാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച മറ്റു ടീമുകൾ. വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സ് ക്ലബ്ബും, കേരള നേറ്റീവ് ബോൾ ഫെഡറേഷനും കൂടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.