കുറവിലങ്ങാട് : മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യൽ സ്കൂളിലെ തൊഴിലധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വിപണ കേന്ദ്രം നാടുകുന്ന് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു. ഹോളിക്രോസ് പ്രൊവി.സുപ്പീരിയർ റവ.സി.എൽസി ജോർജ് വിപണന കേന്ദ്രം ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ. തോമസ് പഴവക്കാട്ടിൽ വെഞ്ചരിപ്പു കർമ്മം നടത്തി. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി ആദ്യ വില്പന നിർവ്വഹിച്ചു. ഹോളിക്രോസ് പളളി സെക്രട്ടറി വിജയ് ബാബു. പ്രിൻസിപ്പാൾ സി. റാണി ജോ, പി .റ്റി എ പ്രസിഡൻ്റ് സുനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ നിർമ്മിച്ച വിവിധയിനം അച്ചാറുകൾ, കളിപ്പാവകൾ, സോപ്പ് ,ലോഷൻ തുടങ്ങി ഒട്ടേറെ ഉല്പന്നങ്ങൾ ഇവിടെ ലഭ്യമാണ്.
Advertisements