സമാനതകളില്ലാത്ത കലാ പ്രതിഭകളെ ഓണപ്പാട്ടിൽ സയോജിപ്പിച്ച പ്രവാസി സംഗീത സംവിധായകൻ : സൽജിൻ കളപ്പുര !

ദുബായ് : സമാനതകളില്ലാത്ത കലാ പ്രതിഭകളാണ് ശ്രീകുമാരൻ തമ്പിയും യേശുദാസും.  ആറ് പതിറ്റാണ്ടുകളായി ശ്രീകുമാരൻ തമ്പിയുടെ കാവ്യ ഭാവനയും, യേശുദാസിന്റെ ശബ്ദമാധുര്യവും കലർന്ന മധുര മനോഹര ഗാനങ്ങൾ മലയാളികൾ ആസ്വദിയ്‌ക്കുന്നു. സമാനതകളില്ലാത്ത ഈ കലാ പ്രതിഭകളെ  ഓണപ്പാട്ടിൽ സയോജിപ്പിച്ച പ്രവാസി സംഗീത സംവിധായകൻ സൽജിൻ കളപ്പുര ഈ ഓണക്കാലത്തു സമർപ്പിച്ച “പൊന്നോണ താളം” ഓണപാട്ട് മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു.

Advertisements

ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടര ലക്ഷം മലയാളികൾ സോഷ്യൽ മീഡിയയിലൂടെ ശ്രവിച്ച “പൊന്നോണ താളം” ഓണപാട്ട്  പ്രവാസി മലയാളികളുടെ ഗൃഹാതുരകൾ ഉണർത്തുന്നതാണ്.   “ഉണരും ഓർമതൻ പൂക്കളം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉയരും പൂവിളി മേളനം

പണ്ട് പാടിയ പാട്ടിൻ വരികളെ വാരിപ്പുണരുകയായ്” …….

നമുക്ക് എല്ലാം ഇന്ന് നഷ്ടപെട്ടുകൊണ്ടിരിക്കുന്ന  പഴമയുടെ ഗൃഹാതരുത്വം നിറഞ്ഞ ഓണം, ഈ ഗാനത്തിലൂടെ നമുക്ക് തിരിച്ചു  കിട്ടും. കേരള കലാരംഗത്തെ 83 വയസ്സ് തികഞ്ഞ രണ്ട് കലാ പ്രതിഭകൾ – ശ്രീകുമാരൻ തമ്പി, യേശുദാസ് – ഈ പ്രായത്തിലും അവരുടെ കലാ പ്രതിഭ മിന്നിത്തിളങ്ങുന്നതിന്റെ  ഉദാഹരണമാണ് സമാനതകളില്ലാത്ത

ഈ ജോഡിയുടെ “പൊന്നോണ താളം” ഓണപാട്ട്.

ആറ് പതിറ്റാണ്ടുകളായി ശ്രീകുമാരൻ തമ്പിയുടെ കാവ്യ ഭാവനയും, യേശുദാസിന്റെ ശബ്ദ മാധുര്യവും കേരളീയർക്ക് നൽകിയ അവിസ്മരണീയമായ ഗാനങ്ങളുടെ പരമ്പര ഇന്നും തുടരുന്നു. പഴയ തലമുറക്കൊപ്പം യുവ തലമുറ കൂടി ചേർന്നതോടെ പാട്ട് സൂപ്പർഹിറ്റ്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം ഗാനം കേട്ടിരിക്കുന്നത്.

ദാസേട്ടനൊപ്പം ശ്വേത മോഹനും കൂടി ചേർന്നപ്പോൾ അതിഗംഭീരമായി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.   നമ്മളെല്ലാവരും ഒരിക്കൽ കൂടി തിരിച്ചുകിട്ടണമെന്ന് ആഗ്രഹിച്ചുപോകുന്ന ആ പഴമയുടെ ഓണത്തിന്റെ ഓർമ്മകളാണ് ഈ ഗാനത്തിന്റെ സംഗീതത്തിലും, ചിത്രീകരണത്തിലും നിറഞ്ഞു നിൽക്കുന്നത്.

മുപ്പത്  വർഷത്തിന് ശേഷം ശ്രീകുമാരൻ തമ്പിസാറും, ദാസേട്ടനും ഒന്നിച്ച ഈ മനോഹര ഗാനം റിലീസ് ചെയ്‌തത്‌ മലയാള ചലച്ചിത്രരംഗത്തെ നായക നടൻമാരിൽ പ്രമുഖനായ പത്മശ്രീ  ജയറാമാണ്.  പഴമയുടെ ഗന്ധമുള്ള ഈ മനോഹരഗാനത്തിന് സംഗീതം നൽകിയത് ദുബായിൽ താമസിയ്ക്കുന്ന  യുവ സംഗീത സംവിധായകൻ  സൽജിൻ കളപ്പുരയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കെ.സ്. ചിത്ര, മധു ബാലകൃഷ്ണൻ, എം .ജി ശ്രീകുമാർ തുടങ്ങിയ പ്രമുഖ ഗായകരുടെ പാട്ടുകൾ  സംഗീത സംവിധാനം നൽകിയ പ്രവാസി മലയാളിയായ സൽജിൻ, സമാനതകളില്ലാത്ത കലാ പ്രതിഭകളായ ശ്രീകുമാരൻ തമ്പിയേയും യേശുദാസിനെയും  ഓണപ്പാട്ടിൽ സയോജിപ്പിച്ചപ്പോൾ ലഭ്യമായ സ്വീകാര്യതയിൽ സന്തോഷവാനാണ്. ജാക്സൺ അരൂജയാണ്  ഈ ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.

സംഗീത പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന സൽജിൻ ചില പുതിയ മലയാള ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനത്തിന്റെ പണിപുരയിലാണ്.    

ശ്രീനാരായണ ഗുരുവിന്റെ ജീവിത ദർശനങ്ങളും തിരുവിതാംകൂർ ചരിത്രവും സംയോജിപ്പിച്ചു തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്  തയ്യാറാക്കുന്ന “ഗുരുപാദ പത്മം” സിനിമയുടെ സംഗീത സംവിധാനം നിർവഹിയ്ക്കുന്നത്  സൽജിൻ കളപ്പുരയാണ്.     നന്നേ ചെറു പ്രായത്തിൽ  പ്രശസ്‌ത ഗാനങ്ങൾ സംഗീത സംവിധാനം ചെയ്‌ത അനുഗ്രഹീത കലാകാരൻ സൽജിൻ കളപ്പുരയ്ക്ക് പ്രവാസി മലയാളികൾ നൽകുന്ന സ്വീകാര്യതയും അനുമോദനവും ശ്ലാഖനീയമാണ്.  

Hot Topics

Related Articles