കോട്ടയം: അധികൃതർ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന റോഡിലെ ആനക്കുഴി കണ്ട് മിണ്ടാതിരിക്കാൻ കോടിമതയിലെ ഒരു കൂട്ടം മിടുക്കന്മാർക്ക് സാധിക്കുമായിരുന്നില്ല. കോടിമത പാലത്തിൽ നാട്ടുകാരുടെ നട്ടെല്ലൊടിച്ച് ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമായി കിടന്നിരുന്ന കുഴിയിൽ മണ്ണിട്ടിരിക്കുകയാണ് കോട്ടയം കോടിമതയിലെ ഒരു കൂട്ടം യുവാക്കൾ. തിങ്കളാഴ്ച രാത്രിയിലാണ് ഇവർ റോഡിലെ കുഴി മൂടാൻ തങ്ങളാൽ കഴിയുന്ന വിധം പരിശ്രമിച്ചത്. റോഡിലെ കുഴി മൂടുന്ന യുവാക്കളുടെ പരിശ്രമം കണ്ടെങ്കിലും ആരും വാഹനം നിർത്താൻ പോലും തയ്യാറായില്ല. കൊല്ലാട് സ്വദേശിയായ കാർ യാത്രക്കാരൻ മാത്രമാണ് വാഹനം നിർത്തി, ഇവർക്ക് ലൈറ്റടിച്ചു നൽകുകയും ഇവരുടെ ചിത്രം പകർത്തി അഭിനന്ദനക്കുറിപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം നഗരത്തിലെ തന്നെ സംസാര വിഷയമായി റോഡിലെ ഈ കുഴി മാറിയിരുന്നു. കോടിമത പാലത്തിന്റെ കൃ്ത്യം തുടക്കഭാഗത്തുള്ള ഈ കുഴി മൂലം തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ ജാഗ്രത ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുകയും കുഴി അടയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടിമത പള്ളിപ്പുറത്ത് കാവ് സ്വദേശികളായ യുവാക്കളുടെ സംഘം തിങ്കളാഴ്ച വൈകിട്ട് സ്ഥലത്ത് എത്തി മണ്ണിട്ട് കുഴി മൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലാട് സ്വദേശിയായ കാർ യാത്രക്കാരൻ കാർ നിർത്തി ലൈറ്റ് അടിച്ച് കൊടുക്കുകയും, ഇവരെ അഭിനന്ദിയ്ക്കുകയും ചെയ്തു. എന്നാൽ, തങ്ങളുടെ പേര് വെളിപ്പെടുത്താനോ പബ്ലിസിറ്റി ആവശ്യമില്ല എന്ന് ഇവർ അറിയിക്കുകയും ചെയ്തു.