കോട്ടയം : ലോക്മാന്യ തിലക് – തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ യുവാവിന്റെ മൃതശരീരം കണ്ടെത്തി. ഗോവയിൽ നിന്ന് കയറിയതാണെന്ന് സംശയം. യുവാവിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചു. മരിച്ചിട്ട് കൂടുതൽ സമയമായെന്ന് പോലീസ് അറിയിച്ചു. പിറവം റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ സംശയം തോന്നി ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. രാവിലെ മുതൽ യുവാവിന് അനക്കമൊന്നുമില്ലായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. റെയിൽവേ പോലീസിലും 139 ലും യാത്രക്കാർ വിവരം അറിയിക്കുകയായിരുന്നു.
Advertisements