കോട്ടയം : ട്രാവൻകൂർ സിമിന്റ്സിലെ വിരമിച്ച ജീവനക്കാരുടെ
യോഗം കോട്ടയം ടിബി യുടെ ഓഡിറ്റോറിയത്തിൽ കൂടി, പ്രധാന അസംസ്കൃത പദർത്ഥമായ കക്കയുടെ ധൗർബല്യത്തെ തുടർന്ന് നഷ്ടത്തിലായ പൊതുമേഖലയെ സംരക്ഷിക്കുന്നതിന് പകരം അസംസ്കൃത പദാർത്ഥം കണ്ടത്തി ഫാക്ടറിയുടെ ഉത്പാദനം പൂർവസ്ഥിതിയിലാക്കണമെന്നും തുച്ഛമായ പി എഫ് പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്ന പെൻഷൻ കാരുടെ ജീവിതം അതീവ കഷ്ട്ടത്തിലാണെന്നും. ഒരുവിഭാഗം പെൻഷൻ കാർക്ക് വര്ഷങ്ങളായി ഗ്രാറ്റുവിറ്റി തുകലഭിക്കാനുള്ളത് അടിയന്തരമായി നൽകാൻ നടപടി കൾ സ്വീകരിക്കണമെന്നും റിട്ടേഡ് എംപ്ലോയീസ് കൂട്ടായ്മ യുടെ പ്രസിഡന്റ് എസ് രാജീവിന്റെ അദ്യക്ഷയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
റിട്ടേയാർഡ് എംപ്ലോയീസ് ഭാരവാഹികളായ, എം സി ബാബു, എസ് രാധാകൃഷ്ണൻ, ജോസഫ് പോൾ, രാധാകൃഷ്ണപിള്ള, അനിൽകുമാർ , പി ആർ രത്നകുമാർ, വൈ ഷാജഹാൻ, പി എം ജോയ്, കെ ഐ കുരിയാക്കോസ്,എന്നിവർ പ്രസംഗിച്ചു. വിരമിച്ച ജീവനക്കാരുടെ ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തിൽ ലിംക ബുക്ക് ഓഫ് ഇന്ത്യ യിൽ ഇടം നേടിയ അഡ്വ. ഡോ. വി ആർ, ബാലകൃഷ്ണൻ ക്ലാസ് എടുത്തു.