സിമൻ്റ്സിൽ ശമ്പളവും ബോണസ്സും നൽകി : ആഘോഷമാക്കി ജീവനക്കാർ തിരുവാതിരയും ഓണപ്പാട്ടും ഓണസദ്യയും

ട്രാവൻകൂർ സിമൻ്റ്സിൽ നടന്ന ഓണസദ്യയിൽ കമ്പനി ചെയർമാൻ സണ്ണി തെക്കേടവും എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനുവും കമ്പനി മാനേജിംഗ് ഡയറക്ടർ രാജശേഖരൻ പിള്ളയും സിമൻ്റ് ഫാക്ടറി ജീവനക്കാരോടൊപ്പം

Advertisements

കോട്ടയം:
മുടങ്ങിക്കിടന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമൻ്റ്സിൽ ഉൽപ്പാദനം പുനരാരംഭിച്ചതോടെ ഒരു വർഷമായി ശമ്പളം മുടങ്ങി പട്ടിണിയും ദൂരിതവുമായികഴിഞ്ഞിരുന്ന തൊഴിലാളികൾക്ക് ഇത്തവണ ഓണം ആഘോഷത്തിൻ്റെതുമായി മാറുകയായിരുന്നു.കമ്പനിയുടെ പുതിയ മാനേജിഗ് ഡയറക്ടറായി ചുമതലയേറ്റ രാജശേഖരൻപിള്ളയുടെ ഇടപെടലുകളാണ് സിമൻ്റ് ഫാക്ടറിയുടെ പുത്തൻ ഉണർവിന് കാരണമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാരിൻ്റെ സഹായം കൂടി കിട്ടിയതോടെ കമ്പനിയുടെ പഴയപ്രതാപം തിരികെവരുന്ന പ്രതീക്ഷ ജീവനക്കാർക്കും തൊഴിലാളികൾക്കും ബഹുജനങ്ങൾക്കും ഉണ്ടായി.കമ്പനി ചെയർമാൻ സണ്ണിതെക്കേടവും മാനേജിഗ് ഡയറക്ടർ രാജശേഖരൻ പിള്ളയും എഐറ്റിയുസി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി.ബിനുവും ജീവനക്കാരോടൊപ്പം ഓണാഘോഷത്തിലും ഓണസദ്യയിലും പങ്കാളികളായി ഭരണ പ്രതിപക്ഷ ഭേദമന്യേ കമ്പനിയിലെ യൂണിയൻ നേതാക്കളും മാനേജ്മെൻ്റിനോടൊപ്പം ചേർന്നു.
സ്ത്രീജീവക്കാർ കേരളീയ വേഷത്തിൽ തിരുവാതിരകളി ആഘോഷമാക്കിമാറ്റി.

വിവിധ കലാമത്സരങ്ങൾക്ക് കമ്പനിയിലെ ജീവനക്കാരുടെ സാംസ്കാരിക സംഘടന ഫെയിസ് സംഘാടകരായി.വടംവലിയും കസേരകളിയും ഉൾപ്പെടെ മത്സരങ്ങൾക്ക് തൊഴിലാളികൾ എല്ലാവരും പങ്കാളികളായി.ഉച്ചക്ക് പഴവും പായിസവും പപ്പടവും എല്ലാം ഒത്തു ചേർന്ന ഓണസദ്യക്ക് കമ്പനി ക്യാൻൻ്റീനിൽ.

Hot Topics

Related Articles