കോട്ടയം: ട്രഷറി സ്ഥിരനിക്ഷേപങ്ങൾക്ക് 7.5 ശതമാനം പ്രത്യേക പലിശനിരക്ക് അനുവദിച്ച് ഉത്തരവായി. മാർച്ച് ഒന്നുമുതൽ 25 വരെ നിക്ഷേപിക്കുന്ന 91 ദിവസത്തെ സ്ഥിരനിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് അനുവദിച്ചത്. നിലവിൽ 46 ദിവസം മുതൽ 90 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനം, 91-180 ദിവസം – 5.9 ശതമാനം, 181-365 ദിവസം – ആറു ശതമാനം, 366 ദിവസം മുതൽ രണ്ടു വർഷം വരെ- ഏഴു ശതമാനം, രണ്ടു വർഷത്തിനു മുകളിൽ 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
Advertisements