മാനന്തവാടിയിൽ കനത്ത മഴയിലും കാറ്റിലും മരം മുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു; യുവാവിന് ഗുരുതര പരിക്ക്

മാനന്തവാടി : കനത്ത മഴയിലും കാറ്റിലും മരംപൊട്ടി വീണുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. നെൻമേനി കുന്താണിസ്വദേശി സനിത്തിനാണ് പരിക്കേറ്റത്. മലവയല്‍ എസ്റ്റേറ്റ് റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്. ഈ സമയത്ത് ബൈക്കില്‍ ഇതുവഴി പോകുകയായിരുന്നു സനിത്ത്. മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് സനിത്തിന്റെ കഴുത്തിലാണ് പതിച്ചത്. ബത്തേരി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാനിത്തിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി.

Advertisements

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. മലപ്പുറം ചെമ്പ്രശ്ശേരിയില്‍ മഴയില്‍ വീട് തകർന്ന് വീണു. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്ന് വീണത്. അപകടത്തില്‍ വീട് പൂർണ്ണമായും തകർന്നു. അപകടം സമയത്ത് സുരേഷും, ഭാര്യയും വീടിനകത്തുണ്ടായിരുന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിൻ്റെ മുറ്റവും മതിലും ഇടിഞ്ഞ് വീണു. ചേപ്പിലിക്കുന്ന് കുടുക്കില്‍ കൊയപ്പ രാജേഷിൻ്റെ വീടിൻ്റെ മുറ്റമാണ് ഇടിഞ്ഞത്. തറയ്ക്ക് വിള്ളലും ഉണ്ടായിട്ടുണ്ട്. 2 കുട്ടികള്‍ ഉള്‍പ്പെടെ 4 പേരാണ് വീട്ടില്‍ താമസിക്കുന്നത്. കോഴിക്കോട് പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ ശക്തമായ കാറ്റില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകർന്നു. ചാലിയർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയില്‍ കോഴിക്കോട് കോട്ടൂളിയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതില്‍ ഇടിഞ്ഞു വീണു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അപകടം. ഇരുപത് മീറ്റർ ഉയരത്തിലുള്ള കോണ്‍ഗ്രീറ്റ് മതില്‍ ആണ് തകർന്നത്. അപകട സാധ്യത തുടരുന്നതിനാല്‍ 8 കുടുംബങ്ങളെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു.

Hot Topics

Related Articles