വാഷിങ്ടൺ:ഇന്ത്യയിലെ യുഎസ് അംബാസഡറായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 38 കാരനായ സെർജിയോ ഗോറിനെ നാമനിർദ്ദേശം ചെയ്തു. ട്രംപിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തും അടുത്ത സഹചാരിയുമായ ഗോർ, അമേരിക്കൻ അജണ്ട ശക്തമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്.
ജനുവരിയിൽ എറിക് ഗാർസെറ്റി ഒഴിഞ്ഞതിന് ശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ട്രംപ് അധികാരമേറ്റ് ശേഷം തന്റെ പേഴ്സണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഗോർ, നാല് ആയിരത്തോളം നിയമനങ്ങൾ നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിൽ ട്രംപിനൊപ്പം നിന്നു പ്രവർത്തിച്ചതോടൊപ്പം, ട്രംപിൻ്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും പങ്കുവഹിച്ചു.1986-ൽ ഉസ്ബെക്കിസ്ഥാനിൽ ജനിച്ച ഗോർ, 1999-ൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് കുടിയേറി. ലോസ് ഏഞ്ചൽസിലെ ഹൈസ്കൂളിലും പിന്നീട് വാഷിങ്ടൺ ഡിസിയിലെ ജോർജ്ജ് വാഷിംഗ്ടൺ സർവകലാശാലയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അതേസമയം, ട്രംപ് നാമനിർദേശം ചെയ്തിട്ടുണ്ടെങ്കിലും, ഗോറിന്റെ നിയമനം അന്തിമമായി അംഗീകരിക്കേണ്ടത് യുഎസ് കോൺഗ്രസാണ്. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ നിയമനം വഴിവെയ്ക്കുമോ, അതോ തിരിച്ചടിയാകുമോ എന്നത് വരും ദിവസങ്ങളിൽ വ്യക്തമായേക്കും.