കോട്ടയം : ബാങ്ക് ട്രേഡ് യൂണിയൻ നേതാവും ബി.ഇ.എഫ്.ഐ. കേരളയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന സ.
ടി.എസ്. മുരളിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് ടി. എസ്. മുരളി അനുസ്മരണ പുരസ്കാരത്തിന് വൈക്കം വിശ്വൻ അർഹനായി. കോട്ടയം, കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ, സഹകരണ, രജിസ്ട്രേഷൻ, ദേവസ്വം, തുറുമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്കാരം കൈമാറി. ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എസ്.എസ്. അനിൽ മുഖ്യ പ്രഭാഷണം നടത്തി. ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എൻ. സനിൽ ബാബു , ബി.ഒ.ബി.ഇ.യു സംസ്ഥാന പ്രസിഡൻ്റ് ജി. സതീഷ്, ബി.ഇ.എഫ്.ഐ വനിത സബ് കമ്മിറ്റി കൺവീനർ രമ്യാ രാജ്, സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് റെജി സക്കറിയ, കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, എൻ ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ്. നായർ, പി.വി. സുനിൽ,
എന്നിവർ സംസാരിച്ചു.


സംഘാടക സമിതി ചെയർമാൻ പ്രസിഡന്റ് ടി.ആർ. രഘുനാഥൻ അധ്യക്ഷനായ യോഗത്തിൽ
ബി.ഇ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ സ്വാഗതവും ജനറൽ കൺവീനർ കെ.കെ. ബിനു നന്ദിയും പറഞ്ഞു.