തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: ആന്ധ്രയിൽ നിന്നും എത്തിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു; കഞ്ചാവ് പിടികൂടിയത് എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ്

സ്വന്തം ലേഖകൻ

Advertisements

തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും എത്തിച്ച് കഞ്ചാവ് മാഫിയ സംഘം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പാഴ്‌സലുകളിലായി കഞ്ചാവ് സംഘം സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം പേയാട് സ്വദേശി അനീഷിന്റെ വീട്ടിലാണ് പാഴ്‌സലുകളായി 200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവനന്തപുരം പേയാട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ രാജേഷിന്റെ നേതൃത്വത്തിൽ ദിവസങ്ങളായി എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

തുടർന്നു, കഴിഞ്ഞ ദിവസം രാത്രിയിൽ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും, നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് തിരുവനന്തപുരം പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ റെയിഡ് നടത്തുകയായിരുന്നു. ഈ വീടിനുള്ളിലാണ് അനീഷ് 200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നും പാഴ്‌സലുകളായി എത്തിച്ച കഞ്ചാവ് വീട്ടിൽ തന്നെ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതായിരുന്നു അനീഷിന്റെ രീതി.

സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ അംഗങ്ങൾ ആയ അനീഷ്, സജി എന്നിവർക്കെതിരെ എക്‌സൈസ് കേസെടുത്തു. ഇവർ ആന്ധ്രയിൽ താമസിച്ചു കൊറിയർ പാർസൽ ആയി വൻ തോതിൽ കഞ്ചാവ് കേരളത്തിലേക് കടത്തുന്ന രീതി ആണ് സ്വീകരിച്ചിരുന്നതെന്നും എക്‌സൈസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേഷ്, എ. പ്രദീപ് റാവു, നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാൻ, കമ്മിഷണർ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർമരായ ആദർശ്, വൈശാഖ്. വി പിള്ള, എ.കെ. അജയകുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്‌കുമാർ, എം. അസിസ്, നജ്മുദ്ദീൻ, എസ്.ശിവൻ എന്നിവരും നെയ്യാറ്റിൻകര സർക്കിൾ ഇൻസ്‌പെക്ടറുടെ സംഘവും, കാട്ടാക്കടയിലെ എക്‌സൈസ് സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Hot Topics

Related Articles