തിരുവനന്തപുരം : കെ.എസ്. ആര്.ടി.സി ബസിനുള്ളില്‍ ഗര്‍ഭിണിയായ സ്ത്രീയ്ക്കുനേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു അക്രമം. കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്കായ പ്രമോദ് പിടിയിലായി. പ്രമോദിന്റെ അതിക്രമം തുടർന്നതോടെ യുവതി ബസില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി അക്രമിയെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു.
Advertisements