ടിവിപുരം പഞ്ചായത്ത് സിഡിഎസ് വാർഷികാഘോഷം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഫോട്ടോ: ടിവിപുരം പഞ്ചായത്ത് സിഡിഎസിൻ്റെ 26-ാം വാർഷികാഘോഷം ടിവിപുരം കമ്മ്യൂണിറ്റി ഹാളിൽ സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം : ടിവിപുരം പഞ്ചായത്ത് സിഡിഎസിൻ്റെ 26-ാം വാർഷികാഘോഷം കുടുംബശ്രീ അംഗങ്ങളുടെ വൻ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ആഘോഷത്തിനു മുന്നോടിയായി നടത്തിയ റാലിയിൽ നൂറുകണക്കിനു വനിതകൾ അണിചേർന്നു.തുടർന്നു കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെ.യ്തു. കുടുംബത്തി കേരളത്തിൽ സ്ത്രീ ശക്തീകരണത്തിനും സ്ത്രീകളുടെ ആത്മവിശ്വാസവും അഭിമാനബോധവും വർധിപ്പിക്കാനും സഹായിച്ചതായി സി.കെ. ആശ എംഎൽഎ അഭിപ്രായപ്പെട്ടു. വൈക്കംബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. മെമ്പർ സെക്രട്ടറി കെ. ജെ. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ സി ഡി എസ് അംഗങ്ങളെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ ആദരിച്ചു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർ എം.കെ. റാണിമോൾ, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ആൻ്റണി, കവിതാറെജി,എ.കെ. അഖിൽ, ടി. എ.തങ്കച്ചൻ, ലേവിച്ചൻകാട്ടേത്ത് , സിനിഷാജി, സി.ഡി.എസ്. ചെയർപേഴ്‌സൺ ആശഅഭിഷേക് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles