ന്യൂസ് ഡെസ്ക് : കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാൻ വൻ അന്വേഷണ സംഘം. കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പിമാരും സിറ്റിയിലെ എ.സി.പിമാരും സംഘത്തിലുണ്ട്. സ്പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും. ഡി.ഐ.ജി. ആര് നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കുട്ടിയെ തട്ടികൊണ്ടുപോയിട്ട് 48 മണിക്കൂര്‍ പിന്നിട്ടിട്ടും പ്രതികളുടെ കാര്യത്തില്‍ പൊലീസിന് കൃത്യമായ വ്യക്തയുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പൊലീസിന് മുഖ്യമന്ത്രിയടക്കമുള്ളവരില് നിന്ന് വലിയ രീതിയിലുള്ള സമ്മര്‍ദമുണ്ട്.
ഇന്ന് രാവിലെ കൊട്ടാരക്കരയില്‍ ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിപുലമായ അന്വേഷണ സംഘത്തെ രൂപികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിക്കുന്നതിനായി പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘത്തെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രത്യേകം പ്രത്യേകം സ്ക്വാഡുകളായി തിരിക്കും. സി.ഐക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഓരോ സ്ക്വാഡുകളുടെയും ചുമതല. അന്വേഷണത്തില്‍ മികവ് തെളിച്ച ആളുകളെയൊക്കെയും ഇതിനകത്ത് ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ട്.