കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങി 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 30 വ്യാഴാഴ്ച വൈദ്യുതി മുടങ്ങി. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയൻകുന്ന്, പൂഞ്ഞാർ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശത്ത്  രാവിലെ 8.30 മുതൽ 4 മണി വരെ വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  11 kv ലൈനിൽ ടച്ചിങ്‌ നടക്കുന്നതിനാൽ സി. എസ്. ഐ, കല്ലൂർ , എക്സ്ചേഞ്ച്, അടിവാരം, മാഞ്ഞുകുളം, ചെമ്പൻകുളം, കാഡ്കോ എന്നി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുരിശുംമൂട്, ആൻസ്, കെ എഫ് സി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ 3 മണി വരെ വൈദ്യുതി മുടങ്ങും. 

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 10: 00  മുതൽ 6:00 വരെ  ആറായാനികവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  മംഗളഗിരി , ഐരാറ്റുപാറ, ചാത്തപ്പുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദ്യുതി  മുടങ്ങും.  കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ അണ്ണാൻകുന്ന്, സി എം എസ്  കോളേജ്,നാഗമ്പടം,ബേക്കർ സ്ക്കൂൾ,ചെല്ലിഒഴുക്കം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.  കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ അണ്ണാൻകുന്ന്, സി എം എസ്  കോളേജ്,നാഗമ്പടം,ബേക്കർ സ്ക്കൂൾ,ചെല്ലിഒഴുക്കം എന്നിവിടങ്ങളിൽ രാവിലെ 9  മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞൊണ്ടിമാക്കൽ, കാനാട്ടു പാറാ, മുണ്ടാങ്കൽ, പയപ്പാർ, ആശാ നിലയം എന്നിവിടങ്ങളിൽ  9.00 മുതൽ 4.00 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള തൃക്കോതമംഗലം, എൽ പി എസ് ,  തൃക്കോതമംഗലം ടെംപിൾ, കൊച്ചാലുമ്മൂട്, വന്നല, വട ക്കേക്കര,എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെ   വൈദ്യുതി  മുടങ്ങും.  നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പാരഗൺ, കാക്കൂർ, ചെട്ടികുന്ന്, പൂങ്കുടി, എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്-  1,  ട്രാൻസ്‌ഫോർമറിൽ  രാവിലെ 9 മുതൽ 1.30വരെ  വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മക്രോണി നമ്പർ വൺ, നമ്പർ ടു, പെരുംകാവ് നമ്പർ ടു എന്നീ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  ലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  9 മുതൽ 2 വരെ പാട്ടുപാറ, മിഡാസ്, കുറുകുടി എന്നീ ഭാഗങ്ങളിൽ വൈദുതി മുടങ്ങും.

Hot Topics

Related Articles