വെച്ചൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് വെച്ചൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. വെച്ചൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് വി.ടി. സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കേരള കോൺഗ്രസ് വൈക്കം നിയോജകമണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ് വലിയതറയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ, പി.എൻ. ശിവൻകുട്ടി, കെ. ഗിരീശൻ, ഷാജി മുഹമ്മദ്, പി.വി.ജയന്തൻ, ബിൻസി ജോസഫ്, ആൻസിതങ്കച്ചൻ, യു. ബാബു, കെ. സുരേഷ്കുമാർ, എസ്. മനോജ് കുമാർ, ജോസഫ് വടക്കേടത്ത്, പി.ജി. ഷാജി,രഘു തോട്ടപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
Advertisements