കോട്ടയത്ത് യു.ഡി.എഫ് കളക്ടറേറ്റ് മാർച്ച് സംഘർഷം : ഏഴ് യു.ഡി.എഫ് – കോൺഗ്രസ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

കോട്ടയം : രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഏഴ് യു.ഡി.എഫ് പ്രവർത്തകർക്ക് ജാമ്യം. യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകരായ സിബി ജോൺ കൊല്ലാട്, എം.പി സന്തോഷ് കുമാർ , സജിമോൻ ജോസഫ് ,  ജോർജ് ഫിലിപ്പ് കെ.സി മുരളീകൃഷ്ണൻ , അനീഷ് വരമ്പിനകം , റോയ് മാത്യു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്.

Advertisements

കോട്ടയം സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാറാണ് ഏഴു പേർക്കും ജാമ്യം അനുവദിച്ചത്. യു.ഡി.എഫ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന നൂറിലേറെ പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു യൂത്ത് കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരായ 23 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം കിട്ടിയത്. സെഷൻസ് കോടതിയിൽ കോൺഗ്രസ് നേതാക്കൾക്കു വേണ്ടി അഡ്വ.ഫിൽസൺ മാത്യുസ്, അഡ്വ.സിബി ചേനപ്പാടി എന്നിവർ ഹാജരായി.

Hot Topics

Related Articles