യോഗത്തിൽ നിന്ന് വിട്ട് നിന്ന് ഡിസിസി പ്രസിഡൻ്റും മുതിർന്ന നേതാവും ; പടലപ്പിണക്കങ്ങൾ രൂക്ഷം : കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറി 

കോട്ടയം : തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോട്ടയത്ത് യു ഡി എഫിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നു. യുഡിഎഫ് ജില്ലാ കൺവീനർ ഉൾപ്പടെയുള്ള സംഘം  മുന്നണിയും പാർട്ടിയും വിട്ടതിന് പിന്നാലെയാണ് ഇപ്പോൾ യുഡിഎഫിൽ പുതിയ പ്രതിസന്ധികൾ ഉടലെടുത്തിരിക്കുന്നത്. യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷും മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫും വിട്ട് നിന്നതാണ് ഇപ്പോൾ മുന്നണിയിലെ പ്രതിസന്ധികൾ രൂക്ഷമാക്കിയിരിക്കുന്നത്. മുൻപ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻ്റും മുന്നണിയുടെ ജില്ലാ കൺവീനറുമായ സജി മഞ്ഞക്കടമ്പൻ പാർട്ടിയും മുന്നണിയും വിട്ട് രാജി വച്ചത് വലിയ ചർച്ചയായിരുന്നു. 

Advertisements

ഈ പ്രതിസന്ധികളുടെ ചൂടാറും മുൻപേയാണ് ഇപ്പോൾ അടുത്ത വിഷയവും മുന്നണിക്ക് തലവേദനയാകുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട തീരുമാനത്തിലെ അതൃപ്തിയാണ് നാട്ടകം സുരേഷിനെയും കെ സി ജോസഫിനെയും വിട്ട് നിൽക്കാൻ പ്രേരിപ്പിച്ചത്.  യുഡിഎഫിൽ നിലവിലെ പ്രതിസന്ധികൾക്ക് കാരണം കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയമാണ് എന്നാണ് ഇവരുടെ വാദം. സ്ഥാനാർത്ഥി നിർണയമുൾപ്പെടെയുള്ള വിഷയങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ ഏകാധിപത്യ സമീപനമാണ് ഉണ്ടാകുന്നത് എന്ന തരത്തിലുള്ള വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കേരള കോൺഗ്രസിൽ മോൻസ് ജോസഫിന്റെ അപ്രമാതിത്യം ചൂണ്ടിക്കാട്ടിയായിരുന്നു മഞ്ഞക്കടമ്പൻ പാർട്ടി വിട്ടത്. എന്നാൽ ഇപ്പോൾ യുഡിഎഫിൽ തിരുവഞ്ചൂരിൻ്റെ പേരും സമാന രീതിയിൽ ഉയർന്ന് കേൾക്കുകയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലായിൽ പാർട്ടി ഓഫീസിൽ  നിന്നും മണക്കടമ്പൻ കെ എം മാണിയുടെ ചിത്രം എടുത്ത് കൊണ്ട് പോയിരുന്നു. ഇതിന് പിന്നാലെ മാണിയുടെ ചരമവാർഷിക ദിനത്തിൽ പി സി തോമസ് മാണിയുടെ വീട് സന്ദർശിച്ചതും ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. വിവാദങ്ങൾക്ക് മറുപടിയുമായി പി സി എത്തിയിരുന്നെങ്കിലും വിഷയത്തിൽ ഒരു വിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനു വേണ്ടി തന്ത്രങ്ങൾ ഒരുക്കുന്നത് ഡിജോ കാപ്പൻ ആണെന്ന രീതിയിൽ പ്രമുഖ മാധ്യമത്തിൽ വാർത്ത വന്നതും യോഗത്തിൽ ചർച്ചയായി. 

കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ തന്ത്രങ്ങൾ ഒരുക്കി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയാണ് ഇത്തരത്തിൽ ചർച്ചയുണ്ടായത്. ഇത് കടുത്ത വിമർശനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇടയാക്കുകയും ചെയ്തു.സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത് മുതൽ മുന്നണിയിൽ പ്രതിസന്ധികൾ ആരംഭിച്ചിരുന്നു എന്നതിൻ്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും പി സി യുടെ ഗൃഹസന്ദർശനം ഉൾപ്പടെയുള്ള  വിഷയങ്ങളെല്ലാമാണ് ഡിസിസി പ്രസിഡൻ്റിനേയും മുതിർന്ന നേതാവിനെയും ചൊടിപ്പിച്ചിരിക്കുന്നത്. എന്ത് തന്നെയായാലും തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ യുഡിഎഫിലും കോൺഗ്രസിലും കാര്യങ്ങൾ അത്ര സുഖകരമല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.