യുഡിഎഫ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് എ.കെ.ഷിബു ഉദ്ഘാടനം ചെയ്തു

ബ്രഹ്മമംഗലം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട പദ്ധതി വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടത് ദുർഭരണത്തിനെതിരെ യു ഡി എഫ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലത്ത് രാപ്പകൽ സമരം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എം.കെ.ഷിബു സമരപരിപാടി ഉദ്ഘാടനം ചെയ്തു.

Advertisements

യുഡിഫ് ചെമ്പ് മണ്ഡലം കൺവീനർ കെ.ജെ.സണ്ണി അധ്യക്ഷത വഹിച്ചു. തോമസ് കുറ്റിക്കാടൻ, കബീർ വട്ടപ്പറമ്പിൽ, പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, കെ.കെ.കൃഷ്ണകുമാർ, റഷീദ് മങ്ങാടൻ, റെജിമേച്ചേരി, എസ്.ശ്യാംകുമാർ, ടി.പി.അരവിന്ദാക്ഷൻ, എം.പി.തോമസ്, സി.എസ്.സലിം, ടി.കെ.വാസുദേവൻ, കെ.ഡി.സന്തോഷ്കുമാർ, ഷാജി പുഴവേലി, സി.യു.എബ്രഹാം, രാഗിണി ഗോപി, രമണി മോഹൻദാസ്, ലയചന്ദ്രൻ, രഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles