യു.കെയിൽ ലസ്സപനി! എന്താണ് ലസ്സപനി; കൊവിഡ് ഭീതിയ്ക്കു പിന്നാലെ എത്തിയ ലസ്സ പേടിയിൽ ലോകം

ജാഗ്രതാ ഹെൽത്ത്
കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതി ലോകത്തെ വിട്ടു പോയിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വ്യത്യസ്തമായ പനി ലോകത്തെത്തിയിരിക്കുന്നത്. യുകെയിൽ ലസ്സ പനി സ്ഥിരീകരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, രോഗികളിൽ ഒരാൾ ഫെബ്രുവരി 11 ന് മരിച്ചുവെന്നും റിപ്പോർട്ട് പുറത്തുവന്നു. ഇതോടെയാണ് ലസ്സയെപ്പറ്റിയുള്ള ഭീതി കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ പടർന്നു പിടിച്ചിരിക്കുന്നത്.

Advertisements

മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന ഒരു വൈറൽ രോഗമാണ് ലസ്സ പനി. ആദ്യമായി കേസുകൾ കണ്ടെത്തിയത് നൈജീരിയയിൽ ആയിരുന്നു. ഇവിടുത്തെ ഒരു പട്ടണത്തിന്റെ പേരിലാണ് ഈ വൈറസിന് ലസ്സ എന്ന് പേര് നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്താണ് ലസ്സ പനി?
ഈ രോഗവുമായി ബന്ധപ്പെട്ട് ഗർഭിണികളിൽ മരണനിരക്ക് കൂടുതലാണ്. യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അനുസരിച്ച്, ഏകദേശം 80 ശതമാനം കേസുകളും രോഗലക്ഷണങ്ങളില്ലാത്തതിനാൽ രോഗനിർണയം നാടക്കാതെ പോകുന്നു. ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൃത്യമായ ചികിത്സ നൽകേണ്ടിയും വരാനുണ്ട്. ആശുപതർഹിയിൽ പ്രവേശിപ്പിക്കുന്നവരിൽ ആണ് ശ്രദ്ധ കൂടുതൽ നൽകേണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ പതിനഞ്ച് ശതമാനം പേർ മരിക്കാനിടയുണ്ട്. ലസ്സ പനി വൈറൽ ഹെമറാജിക് പനികളിൽ ഒന്നാണ് (ആന്തരിക രക്തസ്രാവവുമായി ബന്ധപ്പെട്ടത്).

ലക്ഷണങ്ങൾ:
രോഗം ബാധിച്ച വ്യക്തിക്ക് ലക്ഷണങ്ങളായി പണിയും തലവേദനയും ഒപ്പം കൈകാലുകളിൽ വേദനയും ഉണ്ടാകും.
തൊണ്ടവേദന, വരണ്ട ചുമ, നെഞ്ച് വേദന ഒപ്പം അടിവയറ്റിൽ വേദന എന്നിവയുമുണ്ടാകും.
മിക്ക കേസുകളിലും, രോഗം പിടിപെടുന്നവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ, എല്ലാ കേസുകളിലും ആന്തരിക രക്തസ്രാവം ഉണ്ടാകില്ല. എന്നിരുന്നാലും, ഗർഭിണികളായ സ്ത്രീകളിൽ രോഗം വരാനുള്ള സാധ്യത 20 ശതമാനത്തിൽ അധികമാണ്. ഇതിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ 15 ശതമാനം രോഗികളും മരിക്കാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലസ്സ പനി പടർന്നു പിടിക്കുന്നത് എങ്ങനെ?
ലസ്സ പനി ഉണ്ടാക്കുന്ന വൈറസ് പശ്ചിമാഫ്രിക്കയിൽ കാണപ്പെടുന്നു, ഇത് ആദ്യമായി 1969 ൽ നൈജീരിയയിലെ ലസ്സയിൽ ആണ് കണ്ടെത്തിയത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പൊല്യൂഷൻ കുറിപ്പുകൾ പ്രകാരം കടുത്ത പനി ബാധിച്ച് നൈജീരിയയിൽ രണ്ട് നഴ്സുമാർ മരിക്കുകയും, തുടർന്ന് ഇവരിൽ നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു. ആഫ്രിക്കൻ വോൾവറിൻ എലി പരത്തുന്ന ലാസ വൈറസാണ് ലസ്സ പനിയുടെ കാരണം.

എലികളുടെ (മലം അല്ലെങ്കിൽ മൂത്രം) വിസർജ്ജനം വഴി വൈറസ് ഭക്ഷണത്തിലേക്ക് പ്രവേശിക്കുകയും അവിടെ നിന്ന് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ വൈറസിന്, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനും സാധിക്കും. രോഗിയായ വ്യക്തിയുടെ രോഗബാധിതമായ ശരീരസ്രവങ്ങളുമായോ കണ്ണ്, മൂക്ക്, വായ തുടങ്ങിയ കഫം ചർമ്മത്തിലൂടെയോ സമ്പർക്കം പുലർത്തുന്ന ആൾക്കും വൈറസ് പടരാൻ സാധ്യതയുണ്ട്.

എന്നിരുന്നാലും, രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് പടരില്ല. രോഗലക്ഷണങ്ങൾ സാധാരണയായി 1-3 ആഴ്ചകൾക്കുശേഷം ആണ് പ്രത്യക്ഷപ്പെട്ട് തുടങ്ങുക. രോഗലക്ഷണങ്ങൾ ആരംഭിച്ച് രണ്ടാഴ്ച മുതൽ മരണം സംഭവിക്കാം, സാധാരണയായി ഒന്നിലധികം അവയവങ്ങളുടെ പരാജയത്തിന്റെ ഫലമായാണ് രോഗികൾ മരണപ്പെടുന്നത്. രോഗബാധിതരിൽ ഏതാണ്ട് മൂന്നിലൊന്ന് പേരിലും വിവിധ തരത്തിലുള്ള ബധിരത റിപ്പോർട്ട് ചെയ്യുന്നു. ലസ്സ പനി ദഹനനാളത്തിന്റെ ലക്ഷണങ്ങൾക്കും കാരണമാകും. പത്തിൽ എട്ട് രോഗികളിൽ, ഗുരുതരമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഉണ്ടാകാറില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.