കോട്ടയം: ഭാര്യാ മാതാവിന്റെ മരണ വിവരം അറിഞ്ഞ് യുകെയിൽ നിന്നു നാട്ടിലേയ്ക്കു പുറപ്പെട്ട പ്രവാസി മലയാളി വിമാനത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചിങ്ങവനം കൊണ്ടൂർ സ്വദേശിയും യുകെയിലെ ബേസിംങ് സ്റ്റോക്കിൽ താമസിക്കുന്ന ആളുമായ ഫിലിപ്പ് കുട്ടിയാണ് മരിച്ചത്. ഫിലിപ്പ് കുട്ടിയുടെ ഭാര്യാ മാതാവ് ചുങ്കം പുല്ലരിക്കുന്ന് കടവിൽ സൂസമ്മ എബ്രഹാം (76) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടി നാട്ടിലേയ്ക്കു വരുന്നതിനിടെയാണ് ഫിലിപ്പ് കുട്ടിയുടെ മരണം സംഭവിച്ചത്.
ഈ മാസം 20നു നാട്ടിൽ എത്താൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാൻസൽ ചെയ്തു ഇന്നലെ രാത്രി തന്നെ ലണ്ടൻ -ഡൽഹി വിമാനത്തിൽ അദ്ദേഹം യാത്ര തിരിക്കുക ആയിരുന്നു. എന്നാൽ വഴിമധ്യേ ഹൃദയ വേദന അനുഭവപ്പെട്ടതിനാൽ ഡൽഹിയിലേക്കുള്ള വിമാനം മുംബൈയിൽ ഇറക്കി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തിൽ നാട്ടിൽ എത്തിയിരുന്നു ചിങ്ങവനം കൊണ്ടൂർ സ്വദേശിയാണ് ഫിലിപ്പ് കുട്ടി. പുല്ലരിക്കുന്ന് സ്വദേശിനിയാണ് ഭാര്യ. ഫിലിപ്പ് കു്ട്ടിയുടെ ഭൗതിക ദേഹം മെയ് മൂന്ന് വെള്ളിയാഴ്ച നാട്ടിലെത്തിക്കും. ഫിലിപ്പ് കുട്ടിയുടെ ഭാര്യ സജിനി. സൂസമ്മ എബ്രഹാമിന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും.